
ദോഹ:2025-ൽ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താനും, ഡിജിറ്റൽ പരിവർത്തനം ശക്തമാക്കാനും മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നോട്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം പ്രാദേശിക കൃഷി ശക്തിപ്പെടുത്താനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും, കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനും മന്ത്രാലയം നിരവധി പദ്ധതികൾ നടപ്പാക്കി. 715 കൃഷിയിടങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധം 1,864 ആധുനിക ഗ്രീൻഹൗസുകൾ വിതരണം ചെയ്തു. കൂടാതെ, രാജ്യത്ത് മൊത്തം 1.8 കോടി ചതുരശ്ര മീറ്റർ ഹരിതപ്രദേശങ്ങളായി വികസിപ്പിച്ചു.
അൽ വക്ര നഗരത്തിൽ സ്മാർട്ട് മാലിന്യ നിർമാണ സംവിധാനം നടപ്പാക്കിയതിലൂടെ കാർബൺ ഡൈഓക്സൈഡ് ഉത്സർജനം കുറയ്ക്കാനും ഇന്ധന ലാഭം നേടാനും മന്ത്രാലയത്തിന് സാധിച്ചു. ഡിജിറ്റൽ സേവനങ്ങളിൽ വലിയ മുന്നേറ്റം കൈവരിച്ച മന്ത്രാലയം 287 ഇ-സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കി.
2025-ൽ യുനെസ്കോയുടെ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിംഗ് സിറ്റീസ് അംഗത്വം ലഭിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഖത്തർ മാറി. കൂടാതെ, എഐ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് സംവിധാനം ആരംഭിച്ച് അനുമതി സമയമെടുത്തത് 30 ദിവസത്തിൽ നിന്ന് 120 മിനിറ്റായി കുറച്ചു.
കൃഷി-മത്സ്യ മേഖലകളിൽ ഉൽപ്പാദനം വർധിപ്പിച്ചതോടെ 2025-ൽ ഖത്തർ പാൽ ഉൽപ്പാദനത്തിൽ 99%, പോൾട്രിയിൽ 99% സ്വയംപര്യാപ്തത കൈവരിച്ചു.











